കവിതാ ശാഖയിലിരുന്നു വാല്മീകികോകിലം രാമായണം കൂജനം ചെയ്യുന്നതുകൊണ്ട് ചെഞ്ചോലക്കിളിപ്പെണ്ണിന് സീതാദുഃഖം പാടി ക്കൂടെന്ന് വരുമോ.... ?

Tuesday, 9 July 2013

നവാഗത ബ്ലോഗ്ഗർ

ഓ o  ഹ രി ശ്രീ  ഗണപതയേ  നമഹ  അവിഘ്ന മസ്തു
സരസ്വതി നമസ്തുഭ്യം
 
********************************************************************

പ്രിയ സുഹൃത്ത്‌ ഹരിക്കും സജിം സാറിനും ഹൃദയം  നിറഞ്ഞ നന്ദി!

********************************************************8***********

പ്രിയമുള്ളവരെ, 

മലയാളം ബൂലോകത്തേയ്ക്ക് ഇങ്ങനെ ഒരാൾ കൂടി എത്തുകയാണ്. പേര് വി.മായ; മായാ സജിത്ത്. എഴുത്തിന്റെയും വായനയുടെയും അസുഖം കുറച്ചു മുമ്പേ തന്നെ ഉള്ളതാണ്. എഴുത്തിന്റെ വഴിയിൽ കഥയിലും കവിതയിലും കൈവയ്ക്കാറുണ്ട്. നവമാധ്യമസാദ്ധ്യതകളെപ്പറ്റി കേട്ടറിവുകളേ ഉണ്ടായിരുന്നുള്ളൂ. കണ്ടറിയാൻ തുടങ്ങിയത് ഈ  അടുത്ത ദിവസങ്ങളിലാണ്.

ഓഫീസിലെ സഹപ്രവർത്തകനായ ഹരികുമാർ ആലുവിള ഒരു ബ്ലോഗു തുടങ്ങിയത് `എന്നെ കാണിച്ചു തന്നതാണ് എനിക്കും പെട്ടെന്നുള്ള പ്രചോദനം. ഹരിയെ ബ്ലോഗിലേയ്ക്ക് കൊണ്ടുവന്ന പ്രശസ്ത ബ്ലോഗ്ഗർ ഇ.എ.സജിം തട്ടത്തുമലയാണ് എന്റെ ഈ ബ്ലോഗും നിർമ്മിച്ചു നൽകിയത്. അവർ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ  നന്ദി.

ഇനി മലയാളം ടൈപ്പ് പഠിക്കണം. കുറെ കഥകളും കവിതകലും മറ്റും മുമ്പേ തന്നെ സ്റ്റോക്കുണ്ട്. അതൊക്കെ ആദ്യം ഒന്നു പൊടിതട്ടി എടുക്കണം. ബ്ലോഗിന്റെ സാദ്ധ്യതകളെ ഈ വിനീതയും പ്രയോജനപ്പെടുത്തുമ്പോൾ മുമ്പേതന്നെ ബ്ലോഗുലകത്തിൽ ചുവടുകളുറപ്പിച്ച നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.