ഓ o ഹ രി ശ്രീ ഗണപതയേ നമഹ അവിഘ്ന മസ്തു
സരസ്വതി നമസ്തുഭ്യം
********************************************************************
പ്രിയ സുഹൃത്ത് ഹരിക്കും സജിം സാറിനും ഹൃദയം നിറഞ്ഞ നന്ദി!
********************************************************8***********
പ്രിയമുള്ളവരെ,
മലയാളം ബൂലോകത്തേയ്ക്ക് ഇങ്ങനെ ഒരാൾ കൂടി എത്തുകയാണ്. പേര് വി.മായ; മായാ സജിത്ത്. എഴുത്തിന്റെയും വായനയുടെയും അസുഖം കുറച്ചു മുമ്പേ തന്നെ ഉള്ളതാണ്. എഴുത്തിന്റെ വഴിയിൽ കഥയിലും കവിതയിലും കൈവയ്ക്കാറുണ്ട്. നവമാധ്യമസാദ്ധ്യതകളെപ്പറ്റി കേട്ടറിവുകളേ ഉണ്ടായിരുന്നുള്ളൂ. കണ്ടറിയാൻ തുടങ്ങിയത് ഈ അടുത്ത ദിവസങ്ങളിലാണ്.
ഓഫീസിലെ സഹപ്രവർത്തകനായ ഹരികുമാർ ആലുവിള ഒരു ബ്ലോഗു തുടങ്ങിയത് `എന്നെ കാണിച്ചു തന്നതാണ് എനിക്കും പെട്ടെന്നുള്ള പ്രചോദനം. ഹരിയെ ബ്ലോഗിലേയ്ക്ക് കൊണ്ടുവന്ന പ്രശസ്ത ബ്ലോഗ്ഗർ ഇ.എ.സജിം തട്ടത്തുമലയാണ് എന്റെ ഈ ബ്ലോഗും നിർമ്മിച്ചു നൽകിയത്. അവർ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇനി മലയാളം ടൈപ്പ് പഠിക്കണം. കുറെ കഥകളും കവിതകലും മറ്റും മുമ്പേ തന്നെ സ്റ്റോക്കുണ്ട്. അതൊക്കെ ആദ്യം ഒന്നു പൊടിതട്ടി എടുക്കണം. ബ്ലോഗിന്റെ സാദ്ധ്യതകളെ ഈ വിനീതയും പ്രയോജനപ്പെടുത്തുമ്പോൾ മുമ്പേതന്നെ ബ്ലോഗുലകത്തിൽ ചുവടുകളുറപ്പിച്ച നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.